Initiative to combine lyrics of Gireesh Puthenchery

Filmography is referenced from here

ജൻമ്മാന്തരങ്ങളിൽ - എൻക്വയറി
missing lyrics 
കറുകയും തുമ്പയും - ബ്രഹ്മ രക്ഷസ്

കറുകയും തുമ്പയും നിറുകയില്‍ ചാര്‍ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു കളമൊഴിപ്പെണ്‍‌കിളിയായിരുന്നു അവള്‍ കാകളി പാടുവോളായിരുന്നു

“അവളെ നിങ്ങള്‍ക്കറിയില്ല…”

തരിവളക്കൈകളാല്‍ താളമിട്ടും കൈകൊട്ടിക്കളിയുടെ ചുവടു വച്ചും [ കരിവള ] ഓണനിലാവു വന്നലസം തലോടുമ്പോള്‍ എന്തൊരു നിര്‍വൃതിയായിരുന്നു [ കറുകയും ]

“ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല…”

അനഘമാം മോഹത്തിന്‍ വീഥികളില്‍ അരുമയാം ചിറകുമായ് പറന്നു പോകേ [ അനഘമാം ] എന്തിനു പാവമാ തൂമണിപ്രാവിനെ നിങ്ങളന്നമ്പുകളെയ്തു വീഴ്ത്തീ

മൗനത്തിന്‍ ചിറകില്‍ - ബ്രഹ്മ രക്ഷസ്

മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും മനസ്സിന്റെ തീരത്ത് കൂടണഞ്ഞും [മൗനത്തിന്‍ ‍] രതിയുടെ ലോലമാം ചിപ്പികള്‍ക്കുള്ളിലെ (2) രത്നങ്ങള്‍ തേടുന്ന വേള പ്രണയികള്‍ രഹസ്യമായ് ചേരുന്ന വേള ഓ…മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും

പൂവിന്റെ ചുണ്ടില്‍ രാഗവിലോലയാം തൂനിലാവുമ്മ വയ്ക്കുന്നൂ …ഓ.. [ പൂവിന്റെ ] കാറ്റിന്റെ കൈകളില്‍ അമൃതിന്നു തുല്യമാം(2) കസ്തൂരിച്ചാറൊഴുകുന്നൂ… മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും…

രാവിന്റെ മാറില്‍ ആയിരം താരകള്‍ രാസകേളിയാടിടുന്നൂ … ഓ ..[ രാവിന്റെ ] മെയ്യോടുരുമ്മിയും മൃദുവായ് തലോടിയും (2) അന്യോന്യമൊന്നു ചേരുന്നൂ… മൗനത്തിന്‍ ചിറകില്‍ പറന്നുയര്‍ന്നും…

ഒരു പൊൻകിനാവിലേതോ - ജോർജുകുട്ടി c/o ജോർജുകുട്ടി

ഒരു പൊൻ കിനാവിലേതോ കിളി പാടും കളഗാനം നറുവെണ്ണിലാവിനീറൻ മിഴി ചാർത്തും ലയഭാവം ചിരകാലമെന്റെയുള്ളിൽ വിടരാതിരുന്ന പൂവേ ഈ പരിഭവം പോലുമെന്നിൽ സുഖം തരും കവിതയായ് (ഒരു…)

ഒരു വെൺപിറാവു കുറുകും നെഞ്ചിൻ ചില്ലയിൽ കുളിർമഞ്ഞണിഞ്ഞു കുതിരും കാറ്റിൻ മർമ്മരം കുറുമൊഴികളിൽ നീ തൂകുന്നുവോ പുതുമഴയുടെ താളം കളമൊഴികളിൽ നീ ചൂടുന്നുവോ കടലലയുടെയീണം ഇനിയുമീയെന്നെയാലോലം തലോടുന്നുവോ നിൻ നാണം (ഒരു..)

ഒരു മൺചെരാതിലെരിയും കനിവിൻ നാളമായ് ഇനി നിന്റെ നോവിലലിയും ഞാനോ സൗമ്യമായ് കതിർ മണികളുമായ് നീ വന്നതെൻ കനവരുളിയ കൂട്ടിൽ മധുമൊഴികളുമായി നിന്നതെൻ മനമുരുകിയ പാട്ടിൽ പുലരിയായ് നിന്റെ പൂമെയ്യിൽ മയങ്ങുന്നുവോ ഞാൻ (ഒരു..)

തമ്പേറിൻ താളം കേട്ടേ - തലസ്ഥാനം

തമ്പേറിൻ താളം കേട്ടേ… തന്നാരം പാട്ടും കേട്ടേ… തഞ്ചത്തിൽ ചിന്നം പിന്നം അങ്കച്ചോടാടാൻ വായോ… തമ്പേറിൻ താളം കേട്ടേ തന്നാരം പാട്ടും കേട്ടേ [2] തഞ്ചത്തിൽ ചിന്നം പിന്നം അങ്കച്ചോടാടാൻ വായോ [2] താതിരിതരികിടതോം തിരുതുടിതൻ നടതുടര്.. നടതുടര്… താതിരിതരികിടതോം തിരുതുടിതൻ നടതുsര്.. നടതുടര്..

മഞ്ചാടിക്കുരു കുരുന്നേ മാലേയക്കണി തിടമ്പേ മല്ലാക്ഷി മധുരമീനാക്ഷീ പരംപൊരുളേ കാമാക്ഷി കമലദലാക്ഷീ… വരംതരണേ കണ്ണാടിക്കവിൾ മിനുക്കി കണ്ണേറിൻതിരയിളക്കി ശൃങ്കാരപദമിടഞ്ഞാടി.. ഇവളിവന്റെ നെഞ്ചാകെ കളിയരങ്ങാക്കി… ശിവശിവനെ [ മഞ്ചാടിക്കുരു.. ]

ഓമൽക്കലാലയം ധന്യമാക്കും കോമളത്താമര പൈതങ്ങളേ.. [2] നിങ്ങൾക്ക് വെൽക്കം നവവത്തം നമ്മൾ അലക്കും ഇവിടുത്തെ ബോറത്തരമേറുന്നൊരു പീറചെറുവാദ്യാൻമാർക്കാ വോളംപാരകൾ നാം പണിയും നമുക്കാവോളം പാരകൾ നാം പണിയും നമുക്കാവോളം പാരകൾ നാം പണിയും

ജും ജും ജും ജും ജുംജുംജും ജും ജും ജും ജുംജുംജും ഹേജുംഹേജും ഹേ ഹേ ഹേജുംഹേജും ഹേ ഹേ

വർണ്ണരാജികൾ ലലാ ലലാലലാ വിങ്ങിമായുമെൻ ലലാ ലലാലലാ വർണ്ണരാജികൾ മിന്നിമായുമെൻ കൺതടങ്ങളെങ്ങോ നിരന്തരം തിരഞ്ഞതാരെയാരെയോ ആരെയാരെയോ ഉള്ളിലുള്ളിലൂർന്നിറങ്ങുവാൻ പൊൽത്താലംനീട്ടും കിനാവേനീയെൻ സൽക്കാരം മോഹിക്കുന്നോ [2]

ജും ജും ജും ജും ജുംജുംജും ജും ജും ജും ജുംജുംജും ഹേജുംഹേജും ഹേ ഹേ ഹേജുംഹേജും ഹേ ഹേ കമോൺ വെയ്റ്റ് കം എവേക്ക് കം എലൈവ് [2] വി വാൻഡ് ഫ്രീഡം ഗിവ് അസ് മോർ [2] വി വാൻഡ് ഫ്രീഡം ഗിവ് അസ് മോർ [2] കം എവേക്ക് കം എലൈവ് [2]

പാണ്ടിചെണ്ടയും പറക്കുടുക്കയും തുടി തുടിക്കുമ്പം [2] കോലംകെട്ടിയ പുതുമുറയുടെ നെഞ്ചിൽ അമ്മാനം [2] തുറുങ്കിന്റെ കാവൽ പട്ടാളം… ഐസലേസ കളിക്കളംമാറ്റും കട്ടായം ഐസലേസ തങ്കക്കരവാളെടുത്തും അങ്കക്കലിപോർവിളിച്ചും [2] പടയണികൂട്ടമെങ്ങോട്ട് ഐസലേസ കളിക്കളംമാറ്റും കട്ടായം ഐസലേസ പാണ്ടിചെണ്ടയും പറക്കുടുക്കയും തുടി തുടിക്കുമ്പം [2] കോലംകെട്ടിയ പുതുമുറയുടെ നെഞ്ചിൽ അമ്മാനം [2]

ചാഞ്ചക്കം തെന്നിയും - ജോണി വാക്കർ

ഉം ഉം ഉം ഉം ലലാലലാലലാ… ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ ഓ ഓ…(കോറസ്) ഉം ഉം ഉം ഉം ലാലാലാലാ (ചാഞ്ചക്കം..)

വെൺപ്രാവുകൾ ചേക്കേറുമീചുരങ്ങളിൽ വരങ്ങളിൽ കാറ്റോടിയോപൂന്തുമ്പികൾ വിൺ കുമ്പിളിൽപമ്മിയും പതുങ്ങിയും തേൻ തേടിയോനക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടിസ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ

ഓ ഓ…(കോറസ്) (ചാഞ്ചക്കം..)

രാപ്പാടികൾ പാൽച്ചിപ്പികൾകുരുന്നിളം സ്വരങ്ങളായ് പൂക്കുന്നുവോനീർത്തുള്ളികൾ നീലാംബരികരൾത്തടം തുടുക്കുവാൻ പാടുന്നുവോനക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടിസ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ ഓ ഓ…(കോറസ്) ഓ ഓ…ലലാലലാലലാ..(ചാഞ്ചക്കം..)

പൊൻ മേടയിൽ മാൻ പേടകൾപിഞ്ചിളം പുൽക്കുടം തേടുന്നുവോഓളങ്ങളിൽ ആയങ്ങളായ് നീന്തുമീ അന്തിയും മായുന്നുവോനക്ഷത്രങ്ങൾ തേടി നവരത്നങ്ങൾ തേടിസ്വപ്നത്തേരിൽ നിന്നെ കാണാനെത്തുമ്പോൾ

ഓ ഓ…(കോറസ്) ഓ ഓ…(കോറസ്)

ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും ആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേ

ഓ ഓ…(കോറസ്) ഓ ഓ…(കോറസ്) ഓ ഓ…(കോറസ്) ഓ ഓ…(കോറസ്)

ചെമ്മാന പൂമഞ്ചം - ജോണി വാക്കർ

ഓഹോഓഹോ..ഓ.. ഓഹോഓഹോ ഓ.. ഓഹോഓഹോ ഓ..ഓഹോഓഹോ ഓ..

ചെമ്മാനപ്പൂമച്ചിൻ കീഴെ ഓ..ഓ.. ഓഹോഓഹോ ഓ.. കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ.. ഓഹോഓഹോ ഓ.. നാടോടി മഞ്ഞിന്‍ കുറുമ്പില്‍ നിലാവെട്ടം നീട്ടും നുറുങ്ങില്‍ ചൊല്ലിയാട്ട കൂത്തിനിടാന്‍ മേളവുമായ് വന്നില്ലേ ഓഹോഓഹോ ഓ.. ഓഹോഓഹോ ഓ..

ചാന്താടുന്നൂ വരമേകുന്നൂ പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2) മിഴിതന്‍ വാതില്‍ തഴുതും നീക്കി വഴിയോരങ്ങള്‍ തേടുന്നു മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ ഓഹോ നിന്നെ ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന..)

വെയിലാറുമ്പോള്‍ മഴ ചാറുമ്പോള്‍ അണിവില്ലായ് മുകിലോരം ചാഞ്ചാടുമ്പോള്‍ (2) മലവാരങ്ങള്‍ തിരയും കാറ്റേ ഇടയ പാട്ടിന്‍ തുടി കേട്ടോ പൂവില്ലാകൊമ്പത്തും പുഴയില്ലാ തീരത്തും കേട്ടോ ഓഹോ കേട്ടൊ ഓഹോഹോ ഓ.. ഓഹോഹോ ഓ.. ( ഓ..ചെമ്മാന..)

പൂമാരിയിൽ - ജോണി വാക്കർ

പൂമാരിയിൽ തേൻമാരിയിൽ കന്നിത്താലം കണിമഞ്ഞായി മിന്നാമിന്നി മിഴിയിൽ മിന്നി നീലപ്പീലിക്കൂടും തേടി പോകാം… പുൽ മേടിലും പൂങ്കാറ്റിലും

ഈ പൊൻ പരാഗങ്ങൾ ഓ…ആകാശമേഘങ്ങൾ ചിറ്റോളത്തിൻ ചെല്ലക്കൈയ്യിൽ ചെണ്ടായ് പൂക്കുമ്പോൾ പൂക്കുമ്പോൾ മാരിപ്പൂക്കൾ വാരിച്ചൂടും രാവായ് തീരുമ്പോൾ തീരുമ്പോൾ ദൂരത്താരോ പാടും പാട്ടായ് മേയാം പുൽ മേട്ടിലും പൂങ്കാറ്റിലും ( പൂമാരിയിൽ…)

ഈ വെണ്ണിലാവോരം നീഹാര ഹംസങ്ങൾ നിന്നെത്തേടി വാനമ്പാടി തൂവൽ തുന്നുമ്പോൾ തുന്നുമ്പോൾ സല്ലാപങ്ങൾ സംഗീതത്തിൻ പൂന്തേൻ ചിന്തുമ്പോൾ ചിന്തുമ്പോൾ ചാരത്തേതോ താരപ്പൊന്നായ് മാറാം പുൽ മേടിലും പൂങ്കാറ്റിലും ( പൂമാരിയിൽ..)

ശാന്തമീ രാത്രിയിൽ - ജോണി വാക്കർ

ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാ ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടു വാ ഓഹൊ കൊണ്ടു വാ കൊമ്പെട് ജും തജുംതജുംതജും തജുംതജും കുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും ജുംജും തപ്പെട് ജും തജുംതജുംതജും തജുംതജും തകിൽ പുറം കൊട് ജും തജുംതജുംതജും തജുംതജും നഗരതീരങ്ങളിൽ ലഹരിയിൽ കുതിരവെ (ശാന്തമീ…)

ആകാശക്കൂടാരക്കീഴിൽ നിലാവിന്റെ പാൽക്കിണ്ണം നീട്ടുന്നതാര് തീരാതിരക്കയ്യിൽ താണാടും സ്വപ്നങ്ങൾ രത്നങ്ങളാക്കുന്നതാര് (ആകാശക്കൂടാര..) കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2) ജും തജുംതജുംതജും തജുംതജും ജും ജും തജുംതജുംതജും തജുംതജും ജും ജും (ശാന്തമീ…)

നക്ഷത്ര പൊൻ നാണ്യച്ചെപ്പിൽ കിനാവിന്റെ ഈറ്റം നിറക്കുന്നതാര് കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ കണ്ണീരിൽ മുത്തുന്നതാര് (നക്ഷത്ര..)

കാതോരം പാടാൻ വാ പാഴ് പൂരം കാണാൻ വാ (2) ജും തജുംതജുംതജും തജുംതജും ജും ജും തജുംതജുംതജും തജുംതജും തജും ജും(ശാന്തമീ…)

മിന്നും പളുങ്കുകൾ - ജോണി വാക്കർ

മിന്നും പളുങ്കുകൾ ആ ചില്ലിൻ നുറുങ്ങുകൾ പാതി രാകി പാതി വെച്ചും സൂര്യ നാളം പൊന്നുഴിഞ്ഞും നീല ജാലകങ്ങളുള്ള മോഹ മന്ത്ര ഗോപുരങ്ങൾ (മിന്നും…)

തെന്നൽ തൊങ്ങലിട്ടുവോ വർണ്ണം വാരിയിട്ടുവോ (2) മണ്ഡപങ്ങളിൽ മരതകങ്ങളിൽ ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീ നിലാവിൽ (മിന്നും..)

ഓ കാറ്റിൻ കാതര സ്വരം ഏതോ സാഗരോത്സവം (2) മൌന സന്ധ്യകൾ ഹരിത രാത്രികൾ താഴികക്കുടങ്ങൾ ചൂടും എന്റെ ജീവ രാഗമായ് (മിന്നും.)

തങ്കക്കസവണിയും - തിരുത്തൽവാദി

തങ്കക്കസവണിയും പുലരിയിലോ മുഴു തിങ്കൾ കളഭമിടും തളികയിലോ മനസ്സിൻ നടയിൽ നടമാടും തുളസീദളമായ് വരവേൽക്കാം കുളിർമാരി വില്ലിന്നൂയലിൽ വന്നാലുമെന്നോമൽ പൊന്നാതിരേ (തങ്ക..)

കന്നിനിലാവിൻ താഴ്വരയിൽ കനകമരാളങ്ങൾ പാടുകയായ് മഞ്ഞിലുലാവും പൂവനിയിൽ മധുരവസന്തങ്ങൾ മേയുകയായ് അഞ്ജനമണിയും മിഴിയിമ മിന്നുമൊരഴകേ കുങ്കുമമുതിരും കവിളിലെയമ്പിളി മലരേ ഇനിയെന്റെ മോഹരേണുവായ് വന്നാലുമെന്നോമല്‍പ്പൊന്നാതിരേ (തങ്ക…)

മംഗലദീപം തെളിയുകയായ് മണിമയ മന്ത്രം മുഴങ്ങുകയായ് താമരമലരിൻ മാലയിതാ തളിരിളം പൂമെയ്യിൽ ചാർത്തുകയായ് ചുണ്ടുകൾ നുണയും ഒരു ചെറു മുന്തിരി മണി തൻ ചുംബനമധുരം മധുവിധു രാവിനു പകരാം ഒരു മന്ദഹാസമാരിയായ് വന്നാലുമെന്നോമല്‍പ്പൊന്നാതിരേ (തങ്ക…)

മഞ്ചാടിച്ചോപ്പു മിനുങ്ങും - തിരുത്തൽവാദി

മഞ്ചാടിച്ചോപ്പു മിനുങ്ങും മിന്നാരച്ചെപ്പു കിലുങ്ങും

മഞ്ചാടിച്ചോപ്പു മിനുങ്ങും മിന്നാരച്ചെപ്പു കിലുങ്ങും താണാടും പൂങ്കൊമ്പിൽ പാടാൻ വരുമോ ആരാരുംകാണാ പൊൻതൂവൽ തരുമോ സ്വർണ്ണപ്പൂ മൈനേ മെല്ലച്ചൊല്ലാമോ നീയെന്നുള്ളിൽ കന്നിത്തേനല്ലേ മഞ്ചാടിച്ചോപ്പു മിനുങ്ങും മിന്നാരച്ചെപ്പു കിലുങ്ങും

കാതിൽ ചൊല്ലും സല്ലാപം ഈറൻ ചുണ്ടിൽ ചോക്കുമ്പോൾ മാറിൽ വിങ്ങും മൗനം പാടുന്നൂ രാവിൻ നീല തീരത്തും താരക്കാവിൻ ചാരത്തും അന്നേ നിന്നെ കണ്ടു ഞാൻ വർണ്ണത്തെല്ലായും വരമായും നിറമായുമെൻ ഉള്ളിൽ എന്നെന്നും എന്നെന്നും തെളിവേനൽ നീ മഞ്ചാടിച്ചോപ്പു മിനുങ്ങും മിന്നാരച്ചെപ്പു കിലുങ്ങും

പൂവും പൊന്നും നൽകാമോ പൂന്തേനല്പം പൂകാമോ ആടിപ്പാടി കൂടെ പോരുമ്പോൾ ഉള്ളിൽ പൂക്കും സ്വപ്നങ്ങൾ മെല്ലെ പെയ്യും വർണ്ണങ്ങൾ തമ്മിൽ തമ്മിൽ ചേരവേ കണ്ണിൻ കണ്ണായും കളിയായും കരളായും നീ ഉള്ളിൽ മന്ദാരം മായാതൊ- ന്നുണരൂ വേഗം നീ

മഞ്ചാടിച്ചോപ്പു മിനുങ്ങും മിന്നാരച്ചെപ്പു കിലുങ്ങും താണാടും പൂങ്കൊമ്പിൽ പാടാൻ വരുമോ ആരാരുംകാണാ പൊൻതൂവൽ തരുമോ സ്വർണ്ണപ്പൂ മൈനേ മെല്ലച്ചൊല്ലാമോ നീയെന്നുള്ളിൽ കന്നിത്തേനല്ലേ മഞ്ചാടിച്ചോപ്പു മിനുങ്ങും മിന്നാരച്ചെപ്പു കിലുങ്ങും

നീലയാമിനീ നിൻ കരളിൻ - തിരുത്തൽവാദി

നീലയാമിനീ നിൻ കരളിൻ നൊമ്പരം മൂകതാരമായ് ഒരു മിഴിനീർത്തുള്ളിയാ ഇനിയും മനസ്സേ നിറമേറുമോർമ്മകൾ കനവായ് വിരിയാൻ അലിവാർന്നുറങ്ങുമോ വാവോ വാവോ വാവോ വാവോ (നീലയാമിനി..)

ലയമൗനം സ്വരമാകും വിഷാദവീണയായ് ഞാൻ അതിലോലം മൃദുവിരലോടാൻ ഇനിയും കൊതിയായ് വാവോ വാവോ വാവോ വാവോ (നീലയാമിനി..)

കണിമഞ്ഞിൻ കുളിരോലും നിലാവിലാമ്പൽ പോലെ മനമൊന്നായ് ഇരു തനുവൊന്നായ് അലിയാൻ കൊതിയായ് വാവോ വാവോ വാവോ വാവോ (നീലയാമിനി..)

കളമൊഴി കാറ്റുണരും - കൺഗ്രാജുലേഷൻസ്‌ മിസ്‌ അനിതാ മേനോൻ

കളമൊഴി കാറ്റുണരും കിളിമരച്ഛായകളിൽ പൊന്നും തേനും വിളമ്പും പൈമ്പാൽ നിലാവായ് മനസ്സിൽ ചിരി വിരിയും പൊന്നും തേനും വിളമ്പും പൈമ്പാൽ നിലാവായ് മനസ്സിൽ ചിരി വിരിയും (കളമൊഴി..)

കുവലയം തോൽക്കും കൺപീലിയിൽ കുസൃതിയുമായ് വരും സായന്തനം (2) ഉരുകുമീ പൊൻ വെയിൽ പുടവയുടുക്കാം നുരയിടും തിരയുടെ മടിയിലുറങ്ങാം പോരൂ സ്വരലയമേ നീയെൻ വരമല്ലയോ (2) (കളമൊഴി..)

ഇതൾ വിരിഞ്ഞാടും പൂപ്പാടങ്ങളിൽ പരിമളം വീശും വാസന്തമേ (2) കതിരിടും സ്നേഹത്തിന്നുതിർമണി തേടാം കരളിൽ കിനാവിന്റെ മലർ മഴ ചിന്താം നീയെൻ സ്വന്തമല്ലേ മായാ കോകിലമേ (2) (കളമൊഴി..)

അന്തിച്ചുകപ്പിട്ടു - കൺ‌ഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ
missing lyrics
സാമഗാനലയഭാവം ഓരോ - ഊട്ടിപ്പട്ടണം

സാമഗാനലയഭാവം ഓരോ മനസ്സിലും ഉണരും യാമം കോകില പഞ്ചമ ലോലാലാപം സ്മൃതിയിതളിൽ പനിനീരായ് പൊഴിയും (സാമഗാന..)

ആരുടെ പല്ലവ പദമിളകുന്നു അനിതരമാം ജതിയിൽ മുങ്ങീ നിറരാവിൻ മണ്ഡപനടയിൽ ലയലാസ്യം മുറുകുമ്പോൾ’ ദൂരതാരമൊരു കനകവർണ്ണ വര കലികയായ് മിഴികളിലുണരാം (സാമഗാന..)

ആർദ്രവസന്തം ചിറകുകൾ തുന്നും അമൃത നിലാക്കുളിരിൽ മൂടി ലയമേറും ശ്രുതിയിലുണർന്നു അലിവോലും ശുഭഗീതം ആത്മവേദിയിതിലനഘരാസരസ ലഹരിയായ് നിറയുമോ മധുരിമ ചൊരിയാൻ (സാമഗാന..)

കളനാദ പൊൻവീണ - ഊട്ടിപ്പട്ടണം

കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ ശ്യാമപ്പൂ‍വേ നീയും പോരൂ ആരോ മീട്ടുന്നൊരീണം കേട്ടാടുവാൻ കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ

ലാലാലാ ലാലാലാ … താരാജാലം കണ്ണിൽ പൂക്കും ഏതോ വിണ്ണിൻ വർണ്ണക്കൂട്ടിൽ കാറ്റും ചേക്കേറവേ ഓ… ആലോലം പാടിപ്പാടി പൂക്കാലം തേടിപ്പോകും വേനൽക്കാല തൂവൽപ്പക്ഷി നീയും ഞാനും പാടും തീരം ദൂരെ കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ

പീലിപ്പൊന്നും മുത്തും കോർക്കും തിങ്കൾത്താലം മണ്ണിന്നേകും മേലേ മൂകാംബരം ഓ… താലോലം തമ്മിൽച്ചേർന്നും സല്ലീലം സ്വപ്നം നെയ്തും മായാജാല തൂവൽ തേടും രാവും ഞാനും പാടും തീരം ദൂരെ

കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ ശ്യാമപ്പൂ‍വേ നീയും പോരൂ ആരോ മീട്ടുന്നൊരീണം കേട്ടാടുവാൻ കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ

രഞ്ജിനി പ്രിയരഞ്ജിനി - ഊട്ടിപ്പട്ടണം

രഞ്ജിനി… രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ

മിഴികളിലേതോ കവിതയുമായ് നീ ഇതുവഴിയേ വന്നു ഇനിയെന്റെ ഗാനവും ജീവിതരാഗവും ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ…ആ… (രഞ്ജിനി…)

ഓർമ്മയിൽ വിരിയും ഈ മൃദുഹാസം മായ്ക്കുവതെങ്ങിനെ ഞാൻ അലിയുമെൻ മൗനവും മാസ്മരപ്രേമവും എനിക്കുള്ളതൊക്കെയും നിനക്കു മാത്രം ആ…

രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനീ…രഞ്ജിനീ…രഞ്ജിനീ..

വാനോളം തിരിനീളും ദീപമുണ്ടേ - ഊട്ടിപ്പട്ടണം

വാനോളം തിരി നീളും ദീപമുണ്ടേ വഴിയോരം മുഴുനീളെപ്പന്തലുണ്ടേ ദൂരേ കൂവരം കുന്നിൽ മരതകത്തോരണമുണ്ടേ ചെഞ്ചൂര്യക്കുങ്കുമചാന്തുണ്ടേ മണിപ്പൂക്കിലക്കാവിലിന്നാറാട്ട് കന്യകമാർക്കിളന്നീരാട്ട് (വാനോളം..)

മഞ്ഞിലിളമെയ്യിൽ തൂമഞ്ഞളാടിയാടി തങ്കപ്പിതുത്തോടയിപ്പൂങ്കാതിലാടിയാടി അല്ലിയിലക്കസവുക്കച്ചയിലഴകിടം മൂടി കുന്നിമണിക്കനവു ചിപ്പിയിലമൃതുമായ് വാവാ പൂത്താലം ഉഴിയാൻ വാ കുരവയിടാൻ കൂട്ടിനു വാ അലയും പൂങ്കാറ്റേ (വാനോളം..)

പൊന്നലരിപ്പീലിപ്പൂങ്കുന്നിറങ്ങി വന്നു കിന്നരഗന്ധർവരെല്ലാം കണ്മയങ്ങി നിന്നു വർണ്ണമണിക്കുമിളകളിൽ കനകമായ് പൂക്കവേ സ്വർണ്ണമത്സ്യകന്യകമാർ താന്തരായ് നീന്തവേ നീലാമ്പൽ മുകുളം താ നന്തുണി തൻ നാദം താ കുളിരും പൂങ്കാറ്റേ (വാനോളം…)

സ്വർണ്ണത്തേരിൽ - നീലക്കുറുക്കൻ

സ്വര്‍ണ്ണത്തേരില്‍ മിന്നിപ്പോകും വര്‍ണ്ണത്തെന്നല്‍ കൂടാരത്തില്‍ പീലിത്തൂവല്‍ കുടമാറ്റം… മന്ദം മന്ദം നെഞ്ചിന്നുള്ളില്‍ കേളിക്കൊട്ടായ് പൂക്കുംനീളെ മേടക്കാറ്റിന്‍ മേളപ്പൂരം മിഴിച്ചെപ്പില്‍ കരുതുമീ കൌതുകം കരള്‍ത്തുണ്ടില്‍ തുളുമ്പുമീ സൌഹൃദം നിറവായലിഞ്ഞു പാടാന്‍ വാ… (സ്വര്‍ണ്ണത്തേരില്‍..)

മലര്‍ക്കിളിയായ്‌ നിഴല്‍മാല നെയ്യും കനവിനുള്ളില്‍ മണിച്ചിലമ്പായ് കിലുങ്ങുന്ന മോഹജാലമേ ഹേ..മലര്‍ക്കിളിയായ്‌ നിഴല്‍മാല നെയ്യും കനവിനുള്ളില്‍ മണിച്ചിലമ്പായ് കിലുങ്ങുന്ന മോഹജാലമേ തളിരിടും നിന്‍ പൊരുളിലെ കുളിരുലാവും വേളയില്‍ താരപ്പൂക്കള്‍ നുള്ളിപ്പോകാന്‍ താലം കൊണ്ടേ പോരാമെന്നും നീലക്കിളികളെ..ലോലത്തിരികളെ ഓമല്‍ക്കണിയുമായ്..കതിരുമായ്… ഇതിലെ വാ… (സ്വര്‍ണ്ണത്തേരില്‍ )

മണല്‍പ്പൊരിയായ് മനസ്സിന്റെ തീരം ഉതിരുവോളം അലഞൊറിയായ് പടരുന്ന രാഗഭാവമേ ഹേ..മണല്‍പ്പൊരിയായ് മനസ്സിന്റെ തീരം ഉതിരുവോളം അലഞൊറിയായ് പടരുന്ന രാഗഭാവമേ അടമലിഞ്ഞും ലോലമായ്‌ അരിയുതിര്‍ന്നും തീരവേ വെള്ളിത്തിങ്കൾ ദൂരത്തേതോ പാലാഴിത്തേന്‍ പെയ്യുന്നേരം നീലപ്പുലരിയില്‍ ശ്യാമച്ചിറകുമായ് ചാരത്തണയുമോ നലമെഴും പുളകമേ… (സ്വര്‍ണ്ണത്തേരില്‍)

ആട്ടം - നീലക്കുറുക്കൻ

ആട്ടം തൂമിന്നാട്ടം നോട്ടം പൂമീനോട്ടം ഹേ കിനാക്കളേ പൂംപിറാക്കളേ നെഞ്ചേറ്റും പൊന്‍കൂട്ടില്‍ ചേക്കേറാനിടം തരാം ആട്ടം തൂമിന്നാട്ടം നോട്ടം പൂമീനോട്ടം

പാഴ്നിലാ നിലങ്ങളില്‍ പറന്നിറങ്ങി വാ പാട്ടുപാടി വാവാ..ലാല ലാല ലാ ലാ പണ്ടു കണ്ട വര്‍ണ്ണരേണു ഒന്നെനിക്കു താ പങ്കിടാതെ വെയ്ക്കാം…(പാഴ്നിലാ…) ആ പുൽക്കുമ്പിളിൽ പൂന്തേന്‍ തുമ്പികള്‍ കാത്തുവെച്ച തേൻ നുണഞ്ഞു വാ… ലാല ലാല|ലാല ലാല|ലാല ലാ ലാ

മന്ത്രജാലലീലയേറ്റു നിങ്ങളിന്നലെ ദൂരെദൂരെയെങ്ങോ… ലാല ലാല ലാലാ കണ്‍തുറന്നുണര്‍ന്നെണീറ്റ ശാന്തസന്ധ്യപോല്‍ മാരിവില്ലണിഞ്ഞു…ലാല ലാല ലാലാ(മന്ത്രജാല) മഞ്ഞിന്‍തുള്ളികള്‍ നിൻ കൽച്ചിപ്പിയില്‍ മാറ്റുരച്ചുവെച്ചതെന്തിനായ്… ലാല ലാല|ലാല ലാല|ലാല ലാ ലാ (ആട്ടം തൂമിന്നാട്ടം…)

കതിരിടും കണിവിളക്കണഞ്ഞു - അർത്ഥന

കതിരിടും കണിവിളക്കണഞ്ഞു കണ്‍‌കോണിലിരുള്‍ക്കിളി കരഞ്ഞു മനസ്സിന്റെ മഴനിഴല്‍‌ക്കൂട്ടില്‍ മൗനം മാത്രം നിറഞ്ഞു (കതിരിടും…)

ഇരുളുമീ വഴിയില്‍ നിന്‍ നാളം തേടുമ്പോള്‍ ഇടറുമെന്‍ മൊഴികളാല്‍ മൂകം തേങ്ങുമ്പോള്‍ ഓര്‍മ്മകളില്‍ നിറമെഴുമൊരോര്‍മ്മകളില്‍ വരമെഴും വസന്തത്തിന്‍ ശ്രുതിയായ് വീണ്ടും നീ വന്നെങ്കില്‍ (കതിരിടും…)

തളരുമീ കരളില്‍ നീ താരാട്ടായെങ്കില്‍ ഉരുകുമെന്‍ ഉയിരില്‍ നീ പൂങ്കാറ്റായെങ്കില്‍ കണ്മണിയായ് കൊതി വിതറുമുണ്ണിയെ നിന്‍ ചിരി കൊണ്ടു തഴുകിത്തലോടാന്‍ വീണ്ടും നീ വന്നെങ്കില്‍ (കതിരിടും…)

കാതോരമാരോ - അർത്ഥന

കാതോരമാരോ മൂളുന്നൊരീണം ശ്രീരാഗമായെൻ ഉള്ളിന്നുള്ളിലെന്നുമെന്നും വരമേകും തൂവെൺകിനാവിൻ പൊൻ തൂവലാലെൻ ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി ലയലോലം (കാതോരം..)

നിറസന്ധ്യകളിൽ നറുമുന്തിരി പോൽ ചെറുതാരകളുതിരുമ്പോൾ കളിയാടാനും കഥ പറയാനും കനവിലൊരൂഞ്ഞാലുണരും നിൻ കുരുന്നു മോഹശലഭം അതിലാടും (കാതോരം..)

ചിറകാർന്നുണരും വനനീലിമയിൽ മനമുതിർമണിയണിയുമ്പോൾ സ്വരതന്ത്രികളിൽ വരമന്ത്രവുമായ് ശുഭകരഗാഥകൾ പാടാം കൂടണഞ്ഞു വീണ്ടുമുണർവിൻ കണിയാവാം (കാതോരം..)

തകിലും പൊൽത്തുടിയും കൊമ്പും - അർത്ഥന

പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ

കരളിൽ പൊൻവളയും തളയും ചടുലം ചാഞ്ചാടും നേരം മന്ദം നെഞ്ചിൽ തഞ്ചിക്കൊഞ്ചും പതംഗം പാടിയോ

തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ

സോപാനം പാടും തേവാരക്കാവിൽ പുണ്യാഹം പെയ്യും യാമം ഗന്ധർവ്വൻ തുന്നും തില്ലാനത്തൂവൽ മെയ്യാകെ ചാർത്തും നേരം

ബന്ധുരനർത്തകിമാർ … തംതാനാ താനാനാ രംഭതിലോത്തമമാർ തംതാനാ താനാനാ രംഗതരംഗമൃദംഗലയങ്ങളിൽ ഒരുഞൊടിയടിമുടി സുമശരപരവശരായ്

തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ

കരളിൽ പൊൻവളയും തളയും ചടുലം ചാഞ്ചാടും നേരം വർണദളങ്ങളണിഞ്ഞ മനസ്സിലൊ- രസുലഭലഹരികളടിമുടി പകരുകയായ്

ആ…

ഹിന്ദോളം മൂളും നെഞ്ചോരം നീളേ ശൃംഗാരം പെയ്യും യാമം മിന്നാരം മിന്നും കൺകോണിൽ പോലും കൽഹാരം പൂക്കും നേരം

മായികമുദ്രയുമായ് തംതാനാ താനാനാ നവരസദീപ്തിയുമായ് തംതാനാ താനാനാ

നിന്റെ ഹൃദന്ത തടങ്ങളിലെന്നുടെ തരളിത താണ്ഡവ ഡമരുകമുണരുകയായ്

തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ

കരളിൽ പൊൻവളയും തളയും ചടുലം ചാഞ്ചാടും നേരം നാട്യവിലോല കരാംഗുലിയേകുമൊ- രതിശയമെഴുതിയ കവിതയിതൊഴുകുകയായ്

വർണ്ണത്തുടുവിരൽ - അർത്ഥന

വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ് തളകളിളകി…തളിരുടലുമിളകി മൊഴികളൊഴുകി…പുതു കവിത വിതറി സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന പഞ്ചമമുതിരുമഴകിലൊരു വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ്

മാരിമുകില്‍ മായും മാനം താരമണിഹാരം ചാര്‍ത്തി കനകമുടിയാടും സായാഹ്നമായ് നീലനിഴലോലും മഞ്ഞിന്‍ തൂവലൊളി ചിന്നും കണ്ണില്‍ പവിഴമണി കോര്‍ക്കും സാമീപ്യമായ് കുരുന്നോര്‍മ്മയില്‍…കുരുന്നീറനായ് മനസ്സില്‍ നീളെ മണിപ്പൂ മൂടും ആര്‍ദ്ര ഭാവഗീതമായ് വരൂ വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ്

കാറ്റിലൊരു കന്നിപ്പൂവിന്‍ കാതരമൊരാശാഗന്ധം കരളിതളിലേറ്റും തേന്‍‌തുമ്പിയായ് ചാരുതര വീണാനാദം കാതുകളിലിമ്പം ചേര്‍ക്കും തരളമധുരാഗം നീ മൂളവേ ഇനി കാണുമീ…കിനാപ്പീലികള്‍ മനസ്സില്‍ മെല്ലെ വരയ്ക്കും വര്‍ണ്ണരാജിയായി വന്നു ചേരുമോ

വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ് തളകളിളകി…തളിരുടലുമിളകി മൊഴികളൊഴുകി…പുതു കവിത വിതറി സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന പഞ്ചമമുതിരുമഴകിലൊരു വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു- മുള്ളില്‍‌ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ്

നിൻ കരൾ - ചക്രവാളത്തിനുമപ്പുറം

ആ..ആ‍ ഉം ഉം… നിൻ കരൾച്ചില്ലയിലെ സുഗന്ധിപ്പൂക്കളിൽ എന്നിലുറങ്ങും സൗരഭമോ നമ്മിലെ ഓർമ്മകളിൽ അറിയാതെയുണരുന്ന മധുബിന്ദുവോ (നിൻ കരൾ…)

പൂവിളം കാറ്റിന്റെ കൈവിരൽ തുമ്പുകൾ നിൻ മലർ മേനിയെ ചുംബിച്ചു നിൽക്കേ മാറിൽ പടരാൻ എന്തു മോഹം ആ .ആ.ആ (നിൻ കരൾ…)

ഈണവും താളവും ഹൃദയത്തിൻ ഭാഷയും നിൻ കരൾ താളിലെ കാവ്യങ്ങളായി (2) നിന്നിൽ തിരയാം എന്റെ ജന്മം ആ,..ആ..ആ. (നിൻ കരൾ…)

മലർചൂടും - ചക്രവാളത്തിനുമപ്പുറം
missing lyrics 
പ്രകൃതീ പ്രഭാവതീ - ചക്രവാളത്തിനുമപ്പുറം

പ്രകൃതീ…പ്രഭാവതീ…നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു പ്രണവ സംഗീതത്തിൻ മൃദുമന്ത്രം ആ…ആ…ആ…ആ…

ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ ഊഷ്മള സ്വപ്നങ്ങളല്ലോ… ആ…ആ…ആ…ആ… ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ ഊഷ്മള സ്വപ്നങ്ങളല്ലോ… ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ… ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ… പ്രകൃതീ…പ്രഭാവതീ…നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു പ്രണവ സംഗീതത്തിൻ മൃദുമന്ത്രം

കലയും കാലവും നിന്റെ കാൽക്കലെ കാഞ്ചന ശില്പങ്ങളല്ലോ… ആ…ആ…ആ…ആ… കലയും കാലവും നിന്റെ കാൽക്കലെ കാഞ്ചന ശില്പങ്ങളല്ലോ… പുഴകളും പൂക്കളും പൂന്തിങ്കളും നിൻ പുളകത്തിൻ നാളങ്ങളല്ലോ… പുഴകളും പൂക്കളും പൂന്തിങ്കളും നിൻ പുളകത്തിൻ നാളങ്ങളല്ലോ…

പ്രകൃതീ…പ്രഭാവതീ…നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു പ്രണവ സംഗീതത്തിൻ മൃദുമന്ത്രം… പ്രകൃതീ…പ്രഭാവതീ…

ജീവനിലെന്നും - ചക്രവാളത്തിനുമപ്പുറം

ജീവനിലെന്നും കണ്മണി നിന്‍റെ ഓര്‍മ്മകള്‍ മാത്രം മൗനങ്ങള്‍ മാത്രമുണരുന്ന രാവില്‍ എന്നെ പുല്‍കുവാന്‍ (ജീവനില്‍ … )

മലര്‍ ചൂടുമോര്‍മ്മ തന്‍ താഴ്വരയില്‍ ചിരി തൂകി നീ വരുമോ കരള്‍ കോര്‍ക്കുമാശകള്‍ പങ്കിടുവാന്‍ കൊതിയോടെ ഞാനിരിപ്പൂ ജന്മാന്തരങ്ങള്‍ തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം (ജീവനില്‍ … )

തളിര്‍ ചൂടുമാവണി കാടുകളില്‍ കളിയാടാന്‍ നീ വരുമോ ഇടനെഞ്ചിലായിരം പൂവിടര്‍ത്താന്‍ ഇടറാതെ നീ വരുമോ ജന്മാന്തരങ്ങള്‍ തോറും ഞാന്‍ നിനക്കായ് പാടുമീ ഗാനം (ജീവനില്‍ … )

ഒരുസാഗരതീരം - ചക്രവാളത്തിനുമപ്പുറം

ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം …

ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം എന്നരികിൽ ഒരു ശിശിരത്തിൻ നിർവൃതി പകരാൻ വരുമോ നീ…? ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം…

ആലോലം പൊന്നോടങ്ങള്‍ അലസം മാടി വിളിപ്പൂ അകലെ മായും സന്ധ്യതന്‍ രാഗമാധുരിയാവാന്‍ ഒരു ജന്മം മുഴുവന്‍ ഇതിലെ അലയാമോ ഒരു ജന്മം മുഴുവന്‍ ഇതിലെ അലയാമോ…? ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം എന്നരികിൽ ഒരു ശിശിരത്തിൻ നിർവൃതി പകരാൻ വരുമോ നീ…? ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം…

അകലേ നീലാകാശം മഴവിൽ തൂവൽ വിടർത്തി അരികേ നീയെന്നോർമ്മയിൽ ആർദ്രഭാവന ചാർത്തി ഇനി നമ്മിൽ പുലരും പുതിയ ലയഭാവം ഇനി നമ്മിൽ പുലരും പുതിയ ലയഭാവം … ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം എന്നരികിൽ ഒരു ശിശിരത്തിൻ നിർവൃതി പകരാൻ വരുമോ നീ…?

കരളിൽ മോഹാവേശം ഇതളായ് മെല്ലെയുണർന്നു പടരും കാറ്റിൻ ചുണ്ടിലെ പ്രേമപല്ലവി പോലെ ഇനിയെന്നും കരളിൽ തുടിക്കുമീ താളം ഇനിയെന്നും കരളിൽ തുടിക്കുമീ താളം… ഒരു സാഗരതീരം ശ്രുതി മീട്ടിയ നേരം …

രാത്രിലില്ലികൾ പൂത്ത പോൽ - ഏകലവ്യൻ

രാത്രിലില്ലികൾ പൂത്തപോൽ ഒരുമാത്രയീ മിഴി മിന്നിയോ നെഞ്ചിലെ കുളിർവല്ലിയിൽ കണിമഞ്ഞു മൈനകൾ മൂളിയോ (രാത്രിലില്ലികൾ…)

നേർത്ത ചില്ലു നിലാവുപോൽ ഒഴുകിവന്നു നിൻ ലോലജാലകവാതിൽ മെല്ലെ തഴുകി നിൽക്കവേ (2) കാത്തിരുന്നു തുടുക്കുമെൻ പാട്ടിലാരുടെ സൗരഭം പ്രേമശീതളഭാവം ശ്യാമമോഹനരാഗം (രാത്രിലില്ലികൾ…)

മാറുരുമ്മിയുറങ്ങുവാൻ മനസ്സു പങ്കിടാൻ ആർദ്രചന്ദനമണിയുമുള്ളിൽ കൊതി തുളുമ്പവേ (2) കാതിലേതൊരു സാന്ത്വനം സ്നേഹമന്ത്ര നിമന്ത്രണം ഇനിയുമെന്റെ കിനാവേ മിഴികൾ ചിമ്മിയുറങ്ങിയോ (രാത്രിലില്ലികൾ…)

നന്ദകിശോരാ ഹരേ - ഏകലവ്യൻ

നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം തിരുമെയ്യണിയും ശ്രീ തിലകങ്ങളിൽ വര ഗോരോചനമാവാം ഞാൻ നിൻ പ്രിയ സങ്കീർത്തനമാവാം ഓം ജയ ജയ ശൌരേ ഹരി ഓം ജയ ജയ ഭഗവാൻ ! (2) ( നന്ദ..)

തരളിതമാമെൻ കരളൊരു യമുനാ നദിയായ്പാടുന്നു നിന്നേ തേടുന്നു(2) വനമലർമാലീ അറിയുന്നോ

ഓം ജയ ജയ ശൌരേ ഹരി ഓം ജയ ജയ ഭഗവാൻ..(2)

കണ്ണീർപൂക്കും കാട്ടുകടമ്പായ് കാതര ജന്മം നിന്നുരുകുന്നു ( നന്ദ…)

ചിന്മയ ഭാവം തിരു മുരളികയിൽ ചേർക്കും ശ്രീരാഗം നീയാം ഓംകാരം ( ചിന്മയ..) ഹൃദയ പരാഗം ചാർത്തുമ്പോൾ ഓം ജയ ജയ ശൌരേ ഹരി ഓം ജയ ജയ ഭഗവാൻ (2) ഉള്ളിൽ പൂക്കും ലഹരിയിലേതോ കയ്പോ മധുവോ നിർവൃതിയോ ( നന്ദ…)

ശ്യാമമൂക വിപഞ്ചികേ - ഏകലവ്യൻ

ശ്യാമമൂക വിപഞ്ചികേ നിന്‍ ലോലതന്തിയുലഞ്ഞുവോ മാഞ്ഞുപോയ വസന്തരാഗം വീണ്ടുമുള്ളില്‍ വിതുമ്പിയോ

(ശ്യാമമൂക വിപഞ്ചികേ)

പാതി പെയ്തൊഴിയാതെയെന്‍ മിഴിയില്‍ വിങ്ങുമീ നോവുപൂക്കളിലൊന്നു ഞാന്‍ നിന്‍ കാല്‍ക്കല്‍ വീഴ്ത്തവേ (2) ആളുമെന്നിടനെഞ്ചിലെ നാളമൂതിയണയ്ക്കവേ പൊലിയുമെന്‍റെ കിനാവേ തിരിയെരിഞ്ഞുണരില്ലയോ

(ശ്യാമമൂക വിപഞ്ചികേ)

ചേര്‍ന്നിരുന്നിളവേല്‍ക്കുവാന്‍ ചിറകുരുമ്മുവാന്‍ മഞ്ഞു പൂത്തൊരു കുഞ്ഞു ചില്ലയിലൊന്നുചേരവേ (2) ഏതു ശാപമുതിര്‍ന്നൊരീ സൂര്യതാപമെരിഞ്ഞുവോ കരിയുമെന്‍റെ കിനാവേ കതിരണിഞ്ഞുണരില്ലയോ

(ശ്യാമമൂക വിപഞ്ചികേ)

പൊന്‍ താരം - കുലപതി

പൊൻ‌താരം പൂത്തുലഞ്ഞവേളയിൽ വിണ്‍ ആറ്റിൽ നീന്തിവന്ന ദേവതേ… നീ ഈ മൂകരാഗമാലപിക്കും ഏതോ രാത്രിസത്രം തേടി വന്നൂ… നെഞ്ചിൽ ചാഞ്ഞുറങ്ങും ഈണം തൊട്ടുണർത്തി ഒന്നായ് കൂടാൻ വാ…ഹേയ്… (പൊൻ‌താരം…)

മിഥ്യയായ് സത്യമായ് ഉള്ളിനുള്ളിൽ ഊറി നിന്റെ മന്ദഹാസകാന്തിപൂരം… ഹാ സ്വർണ്ണമായ് വർണ്ണമായ് നിർണ്ണയം നിറഞ്ഞു നിന്റെ സ്വപ്നലോല നൃത്തഭാവം… ആറ്റുനോറ്റു കാത്തിരുന്ന പുണ്യമല്ലയോ… ആശകൾക്കു തേൻ പകർന്ന ഹംസമല്ലയോ… നീ എൻ ലോല ലോല തന്തി മീട്ടി വാ…ഹേയ്… (പൊൻ‌താരം…)

മിന്നുമീ ചിപ്പിയിൽ മെല്ലെ മെല്ലെ ഊർന്നിറങ്ങും ആദ്യ വർഷബിന്ദു പോലെ… ഹോ…തെന്നുമീ തെന്നലിൽ കയ്യിലൂയലാടി നിൽക്കും ആർദ്രയാമ ബിന്ദു പോലെ… ചിത്രവർണ്ണ ചെണ്ടണിഞ്ഞൊരോമലല്ലയോ… നിന്നിലെന്റെ മോഹദീപനാളമില്ലയോ… നീ എൻ ലോല ലോല തന്തി മീട്ടി വാ…ഹേയ്… (പൊൻ‌താരം…)

ആരോമലേയെന്‍ - കുലപതി

ആരോമലേ എന്‍ വേദന ആത്മാവിലോ നിൻ ചേതന നോവേറുന്നു രാവേറുമ്പോള്‍ ആശ തന്നകന്നുവോ രാവേ പാടൂ മൂകം (ആരോമലേ … )

ഒന്നാകുവാന്‍ ആശ തീര്‍ത്തു ഓമല്‍ സ്വപ്നങ്ങള്‍ തീര്‍ത്തു എന്നോമന വീണ മീട്ടി ശോകരാഗം തീര്‍ത്തു മോഹപ്പൂവാടിക വാടിക്കരിഞ്ഞു പോയു് കാര്‍മേഘമേ നീര്‍മാലയായു് വായോ വായോ വായോ

ആരോമലേ എന്‍ വേദന ആത്മാവിലോ നിന്‍ചേതന

തെന്നിവരും പൂന്തെന്നലേ - കുലപതി

തെന്നി വരും പൂന്തെന്നലേ താരാട്ടൊന്നു പാടാമോ പൂമാനമേ വെണ്മേഘമേ ശോകഗാഥ കേൾക്കാമോ തങ്കക്കനിയോമന മൂകാർദ്രമായിതാ ഏതോ ജന്മപാപം ആരോമൽ ശാപം (തെന്നിവരും..)

പൊന്മകനേ വീഴാതെ നീ ഈ തീരഭൂവിൽ എന്മകനേ കേഴാതെ നീ ഈ നീലരാവിൽ പൂങ്കുരുന്നിൻ കണ്ണീരാലൊരു സന്താപക്കടൽ നീന്തീടാം നീലവാനിൽ പൊന്നോമൽക്കിളിക്കുഞ്ഞേ കൂട്ടിനു പോരാമോ അന്തരംഗ ശോകരാഗമേ ബാല്യകാലത്തിൻ നൊമ്പരങ്ങളും ഏറ്റു പാടും ഓരോ രാവും (തെന്നിവരും..)

വാഴുന്നവർ വീഴും കാലം നീ രാജരാജൻ കേഴുന്നവർ വാഴും കാലം നീ രാജദാസൻ ദീപമാല ചാർത്താനെത്തുമീ സ്വർല്ലോകക്കനി മാലാഖേ കൈക്കുടന്ന പൂക്കൾ പാതയിൽ തൂകാനെന്തിനു നോവുന്നു നീലവാന മേഘസൂനമേ കാലജാലമേ ജീവപാതയെ ഓർമ്മയിലെൻ രാഗമായ് (തെന്നിവരും..)

മന്ദാരം മഞ്ഞില്‍ - കുലപതി

മന്ദാരം മഞ്ഞില്‍ മുങ്ങും യാമം നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം പൊന്‍പൂവേ നിന്നുള്ളില്‍ തേടാം പ്രണയമധുരാഗം (മന്ദാരം )

പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല്‍ പുളകദാളം ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന്‍ രതിവൈഭോഗം ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആനന്ദഭാവം (മന്ദാരം )

മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ നീപം ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും അന്യോനം അങ്ങിനെയൊഴുകുമ്പോള്‍ സുകൃതജന്മം (മന്ദാരം ) (2)

കുങ്കുമവും കുതിർന്നുവോ - വരം

കുങ്കുമവും കുതിര്‍ന്നുവോ 
ചന്ദനവും നനഞ്ഞുവോ
ആതിരരാവിന്‍ ആര്‍ദ്രദളങ്ങള്‍
പൊന്നാതിര രാവിന്റെ 
ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍
കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ
ചന്ദനവും നനഞ്ഞുവോ

വാര്‍മുകിലിന്‍ കരളിന്‍ പൂംപീലികള്‍
പാല്‍മഴയായ് പൊഴിയും തീരങ്ങളില്‍
പൊന്നും തളിർച്ചില്ലയില്‍
ഏതോ വിഷുപ്പക്ഷിപോല്‍
നിന്നെക്കിനാക്കാണുമീ
നീഹാര മൗനങ്ങളില്‍
വരൂ വരൂ സ്വരമധുവുതിരാന്‍ 
കുങ്കുമവും കുതിര്‍ന്നുവോ 
ചന്ദനവും നനഞ്ഞുവോ

നീള്‍മിഴിയില്‍ നിനവിന്‍ പൂക്കാലമായ്‌
നിന്‍ ഹൃദയം നിറയും പൂത്താലമായ്
മായും മണിത്തെന്നലില്‍
ചിന്നും ചിരിത്തൂവലായ്
മെല്ലെത്തുടിച്ചാടുമീ
ചെല്ലക്കിനാവുണ്ണുവാന്‍
വരൂ വരൂ നിറനിഴലഴകേ 

കുങ്കുമവും കുതിര്‍ന്നുവോ 
ചന്ദനവും നനഞ്ഞുവോ
ആതിരരാവിന്‍ ആര്‍ദ്രദളങ്ങള്‍
പൊന്നാതിര രാവിന്റെ 
ആര്‍ദ്രദളങ്ങൾ സ്വയം ചമയാന്‍
കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ
ചന്ദനവും നനഞ്ഞുവോ

ഹേ ശാരികേ - വരം

ഹേ ശാരികേ വിലോലയാം ദേവഗായികേ
വൃന്ദാവനം ശ്യാമ സമ്മോഹം
മൂകമുരളീരവമായ് പൊതിയുമ്പോള്‍
നീലാഞ്ജനം പ്രേമ രാഗാമൃതം
നീചൂടുമീ പൂര്‍വ പുണ്യോദയം
പിന്നെയും പിന്നെയും ഹര്‍ഷമായ് 
വരം തിരഞ്ഞു
ഹേ ശാരികേ വിലോലയാം ദേവഗായികേ

കണ്‍കളില്‍ പൂത്ത കേളീലയം കാവ്യകല്ലോലജാലം
മൂകമായ് കോര്‍ത്തു ചാര്‍ത്തുന്നുവോ താരമന്ദാരഹാരം
ആനന്ദമാം ചിന്തയില്‍ പൊന്നുഴിഞ്ഞുകൊണ്ടു
നീ വീണ്ടും പാടിടുമ്പോള്‍
ഈ വേണുവില്‍ 
ഈ പൊന്‍ വേണുവില്‍ സാഫല്യമായ്
സാന്ദ്രമാം ഗാനബിന്ദുവായ് നീ 
വരം തിരഞ്ഞു
ഹേ ശാരികേ വിലോലയാം ദേവഗായികേ

മാധവം നിന്റെ മണ്‍‌വീണയില്‍ 
മൗന സംഗീതമാകും
ഗോപിമാര്‍ നിന്റെ വല്ലീഗൃഹം രാസസങ്കേതമാക്കും
തൂവെണ്ണിലാത്തുമ്പികള്‍ കൊണ്ടുവന്ന
പൂന്തേനും പൊന്നും പൂവും
പാല്‍ത്തുള്ളിയും ഈ പൂവള്ളിയും
വാര്‍ത്തിങ്കളും പൊന്‍താരങ്ങളും
സാന്ദ്രമാം രാത്രി ധന്യമാക്കവേ
വരം തിരഞ്ഞു
ഹേ ശാരികേ വിലോലയാം ദേവഗായികേ

വെണ്ണിലാവിന്റെ വർണ്ണനാളങ്ങൾ - വരം

വെണ്ണിലാവിന്റെ വര്‍ണ്ണനാളങ്ങള്‍ മെയ്യിലുഴിയുന്നുവോ കുഞ്ഞുപൂവിന്റെ കുതുകമോലുന്നൊ- രുള്ളു കുളിരുന്നുവോ ഇടനെഞ്ചുരുമ്മുന്നുവോ ശ്രുതി ചേര്‍ന്നിണങ്ങുന്നുവോ (വെണ്ണിലാവിന്റെ…)

ഇതളായ് വിതിര്‍ന്നാടും കനവിന്റെ വല്ലകിയില്‍ ഇനിയും വിരല്‍കോര്‍ക്കും നവരാഗ പല്ലവിയില്‍ നിറയും നിന്റെ നാദമധുരം കേട്ടുറങ്ങിയോ സിന്ദൂരതീരം (വെണ്ണിലാവിന്റെ…)

തെളിനീര്‍ത്തടം തേടും ഇളമാന്‍ കിടാവുകളേ പനിനീര്‍ക്കുളിര്‍ വിരിയില്‍ പകലിന്റെ ചില്ലൊളിയില്‍ വെറുതേ വേനല്‍പോയ വഴിയേ പെയ്തിറങ്ങുവാന്‍ തൂമഞ്ഞുതിരാം (വെണ്ണിലാവിന്റെ…)

ആമ്പല്ലൂര്‍ അമ്പലത്തില്‍ - മായാമയൂരം

ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട് ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തുപാട്ട് കനകമണിക്കാപ്പണിഞ്ഞ കന്നിനിലാവേ നിന്‍ കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട് (ആമ്പല്ലൂരമ്പലത്തില്‍)

നാഗഫണക്കാവിനുള്ളില്‍ തെളിഞ്ഞുകത്തും കല്‍‌വിളക്കിന്‍ സ്വര്‍ണ്ണനാളം നീയല്ലോ കളമിട്ടുപാടുമെന്‍ കരളിന്‍റെ മണ്‍കുടം കണ്‍പീലിത്തുമ്പിനാലുഴിയും നിന്‍ കൗതുകം (ആമ്പല്ലൂരമ്പലത്തില്‍)

ആറ്റിറമ്പിലൂടെ മന്ദം നടന്നടുക്കും ഞാറ്റുവേലപ്പെണ്‍കിടാവേ നീയാരോ അകത്തമ്മയായെന്‍റെ അകത്തളം വാഴുമോ അഷ്ടപദിശ്രുതിലയം ആത്മാവില്‍ പകരുമോ (ആമ്പല്ലൂരമ്പലത്തില്‍)

കൈക്കുടന്ന നിറയെ - മായാമയൂരം

കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍‌ക്കിളിപ്പാട്ടുമായ് ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും

ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ… കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം

കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍‌ക്കിളിപ്പാട്ടുമായ് ഇതളടര്‍ന്ന വഴികള്‍നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും

മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൗനങ്ങളില്‍ ലയവീണയരുളും ശ്രുതിചേര്‍ന്നു മൂളാം ഒരു നല്ല മധുരാഗ വരകീര്‍ത്തനം (കൈക്കുടന്ന)

നീലാംബരി - മായാമയൂരം

(പു) നീലാംബരി പ്രിയഭൈരവി (സ്ത്രീ) നീലാംബരി പ്രിയഭൈരവി (പു) ആരോഹണം അതിമോഹനം (സ്ത്രീ) ആരോഹണം അതിമോഹനം (പു) നീയേകുമതിനേറേ സമ്മോഹഭാവം (പു) നീലാംബരി പ്രിയഭൈരവി (സ്ത്രീ) നീലാംബരി പ്രിയഭൈരവി

(പു) താരണിച്ചില്ലയില്‍ ചാഞ്ചാടും (സ്ത്രീ) ആവണിത്തുമ്പികള്‍ക്കാനന്ദം (പു) ഹാ താരണിച്ചില്ലയില്‍ ചാഞ്ചാടും (സ്ത്രീ) ആവണിത്തുമ്പികള്‍ക്കാനന്ദം (പു) കാണാക്കടമ്പിന്റെ പൂമേടയില്‍ മായാമയൂരങ്ങളാകുന്നു നാം (സ്ത്രീ) (കാണാക്കടമ്പിന്റെ ) (പു) ദൂരെയഴകിന്‍ (സ്ത്രീ) പീലിയുഴിയും (പു) മാരിമുകിലിന്‍ (സ്ത്രീ) തേരിലുയരാം (ഡു) വിണ്ണിന്റെ വെണ്‍തൂവല്‍ കൊണ്ടേ വരാം

(പു) നീലാംബരി പ്രിയഭൈരവി (സ്ത്രീ) നീലാംബരി പ്രിയഭൈരവി

(സ്ത്രീ) വാരിളംതിങ്കളെ താരാട്ടും (പു) ആയിരം കയ്കളിലമ്മാനം (സ്ത്രീ) വാരിളംതിങ്കളെ താരാട്ടും (പു) ആയിരം കയ്കളിലമ്മാനം (സ്ത്രീ) മഞ്ഞിന്റെ പൂപ്പാടമൂടി സ്വയം മങ്ങുന്ന മായുന്ന നഗരങ്ങളില്‍ (പു) (മഞ്ഞിന്റെ ) (സ്ത്രീ) താരനിരകള്‍ (പു) ഹേ പൊന്നു പൊതിയേ (സ്ത്രീ) ഓ ഹോ മിന്നി മറയാന്‍ (പു) തെന്നിയകലാന്‍ (ഡു) ആലോലമതിലോലം പൂന്തെന്നലായു്

(നീലാംബരി ) (ഡു) നീയേകുമതിനേറേ സമ്മോഹഭാവം നീലാംബരി പ്രിയഭൈരവി നീലാംബരി പ്രിയഭൈരവി

ഓളക്കം പീലി - പൊരുത്തം

ഓളക്കം പീലിക്കായ്‌ ചാഞ്ചക്കം ചായുമ്പോൾ നെല്ലോലതളിരെ നാടോടിക്കിളിയെ മാനിക്കതിടമ്പേ മലയ്ക്കരിമ്പേ മിന്നാരക്കുളിറോയലാടിയാടി വരുമോ നീ… ഓളക്കം പീലിക്കായ്‌ ചാഞ്ചക്കം ചായുമ്പോൾ

മാനത്തേക്കെത്തുമ്പോൾ…ഇതാ…ഇതാ… മാറിപ്പോമിന്നാട്ടം… കെലിക്കൈ താളത്തിൽ…നീളെ…നീളെ… നക്ഷത്രചില്ലാട്ടം… തങ്കത്തേരോടിക്കാൻ വരാം… തിങ്കൾ പൂന്തുമ്പിക്കായ് തരാം… തങ്കത്തേരോടിക്കാൻ വരാം… തിങ്കൾ പൂന്തുമ്പിക്കായ് തരാം… ഉള്ളിൽ കോർക്കും മാല്യം നൽകും മധുരിതമീ പരിമളം… (ഓളക്കം പീലിക്കായ്‌…)

ആദികാട്ടാടുമ്പോൾ ദൂരെ…ദൂരെ… ആഴിക്കും ചാഞ്ചാട്ടം ചിറ്റോളം തുള്ളുമ്പോൾ ഉള്ളിൽ…ഉള്ളിൽ… മുത്താരം മിന്നുമ്പോൾ താലിപൊന്നോലപ്പൂങ്കിലീ ഞാലിപ്പൂന്തേനുണ്ണാൻ വരുന്നു… താലിപൊന്നോലപ്പൂങ്കിലീ ഞാലിപ്പൂന്തേനുണ്ണാൻ വരുന്നു… നീ ഈ രാവിൽ പാടും പാട്ടിൽ പകരുകയാണ് പരിഭവം… (ഓളക്കം പീലിക്കായ്‌…)

വിണ്ണിന്‍ വീട്ടില്‍ - പൊരുത്തം
missing lyrics 
വസന്തം വാകമലര്‍ - പൊരുത്തം

ഓ…ഓ… വസന്തം വാകമലരേ നിന്‍ ഹൃദന്തം സുരഭിലമാക്കി തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ വാരിളം തിങ്കളേ നിന്‍ പൊന്നോമല്‍ച്ചുണ്ടിലെന്നും താമരത്തേനുലാവും പൈമ്പാലായ്‌ പെയ്തിറങ്ങാം ഒന്നരികേ വാ…ഓ…ഓ… വസന്തം വാകമലരേ നിന്‍ ഹൃദന്തം സുരഭിലമാക്കി തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ…

മുകില്‍പ്പൂഞ്ചില്ലയില്‍ മറഞ്ഞേ നില്‍ക്കവേ തുടിക്കും നെഞ്ചുമായ് അലിഞ്ഞേ നില്‍ക്കവേ കിനാവിന്റെ വര്‍ണ്ണജാലം തലോടുന്ന സ്വര്‍ണ്ണനാളം പകര്‍ന്നേകി ആദ്യരാവില്‍ ഇതേ സൌമ്യമാം സ്വരം… വസന്തം വാകമലരേ നിന്‍ ഹൃദന്തം സുരഭിലമാക്കി തുളുമ്പും തൂനിലാവാലേ തലോടി തളിരുടലാകെ…

വിഭാതം ചാര്‍ത്തുമീ കുളിർ പൂംചന്ദനം വിലോലം നമ്മളില്‍ വിളമ്പും സാന്ത്വനം ഇതാണെന്റെ ജന്മപുണ്യം ഇതാണെന്റെ ധന്യഭാവം ഇതാണെന്നുമെന്നുമെന്നെ നിനക്കേകിടാം വരൂ… (വസന്തം വാകമലരേ…)

ദേവ്‌ സുദേവ്‌ [വര്‍ണ്ണപ്പൂ] - വക്കീല്‍ വാസുദേവ്‌
missing lyrics 
പവിഴമഞ്ചലില്‍ - വക്കീല്‍ വാസുദേവ്‌

പവിഴമഞ്ചലില്‍ പറന്നു പാറിവാ പകലിനല്ലിയില്‍ പദമമര്‍ന്നുവാ സ്വരവസന്തമേ ഋതുപരാഗമേ നിന്നെയൊന്നു പുല്‍കുവാന്‍ മോഹം പവിഴമഞ്ചലില്‍ …

മേഘരാജികള്‍ ചിറകുനീര്‍ത്തുമീ വാനവീഥിയില്‍ കതിരുലഞ്ഞപ്പോള്‍ താരമല്ലിപൂത്തു രാഗസന്ധ്യതന്‍ ചാരെനീ ലാസ്യലോലയായ് ചെന്നുവോ താനം പാടും കാറ്റിന്‍ ചുണ്ടില്‍ തേന്‍ തൂകിയോ

കര്‍ണികാരമോ കനകതാരമോ കാതരാംഗി നിന്‍പ്രണയവല്ലിയില്‍ പൊന്നണിഞ്ഞുനിന്നു പാല്‍നിലാവിലെ പീലിയൊ മാഞ്ഞമഞ്ഞിലെ തൂവലോ ആരേ നിന്നില്‍ ചന്തം ചാര്‍ത്തി ആലോലമായ്

വരഥേ ശുഭ ചരിതേ - ജേര്ണലിസ്റ്

(പു) വരദേ ശുഭചരിതേ ലയകലികേ നീ വാ സ്വരമായി ശ്രുതിസുഖമായി മനമുണരാന്‍ നീ വാ ഹരിചന്ദനമണിയുന്നൊരു തിരുമെയ്യഴക് പ്രണയാഞ്ജനമെഴുതുന്നൊരു വാല്‍ക്കണ്ണഴക് പരിഭവം തൂളുമ്പുമെന്‍ കരള്‍ത്തടം തുടുക്കുവാന്‍ വാ (വരദേ ശുഭചരിതേ)

കനകം വിളയും കരളില്‍ കനിയായി മാറും നിന്‍ ഭാവം (സ്ത്രീ) ഓ.. കനകം വിളയും കരളില്‍ (പു) കനിയായി മാറും നിന്‍ ഭാവം രാഗമീ സുരഭി ലോലമീ മൂകമായി ഒഴുകും ഭാവമീ മഞ്ഞണിഞ്ഞു മണ്‍കുടമണി മണ്ഡപമതില്‍ എന്‍കനവുകള്‍ നിലാവിന്‍റെ വിളങ്ങുണു മയക്കിയീ തുകില്‍ കൊണ്ടു മൂടു‌‌ (സ്ത്രീ) ആ…

(പു) വരദേ ശുഭചരിതേ ലയകലികേ നീ വാ സ്വരമായി ശ്രുതിസുഖമായി മനമുണരാന്‍ നീ വാ (സ്ത്രീ) ഗസസാ പാമമ നീപപ സാനിനി സനിസരി നീപമ നിപമഗ നിസാ

(പു) അമൃതം പകരും ശ്രുതിയില്‍ ഹൃദയം തേടും ശ്രീപാദം (സ്ത്രീ) അമൃതം പകരും ശ്രുതിയില്‍ (പു) ഹൃദയം തേടും ശ്രീപാദം (പു) വാരിളം പൊരുളേ പോരു നീ കാരിളം കുളിരായി പുല്‍കുവാന്‍ നന്ദനം ചസ്മലയുക്ത മസ്മര ലയ വീണയിലൊരു സ്വരാമൃതം പ്രകര്‍ന്നു നീ വരാന്‍ വൈകുമിതേ രാവില്‍

(വരദേ ശുഭചരിതേ)

മുത്തോലത്തിങ്കൽ - ജേര്ണലിസ്റ്

മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം ദൂരേ ആരോ തുന്നും തൂവല്‍കൂട്ടില്‍ വാഴും പൂണാരപ്പൂമുത്തേ നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ

കൂനുമണിച്ചെപ്പില്‍ കരുതുമീ കുളിരിളം കനവുകള്‍‌ ഇനി മുതലൊന്നായി വിരിയുമോ നിറമാര്‍ന്ന വേളയില്‍ (കുനുമണിച്ചെപ്പില്‍) ദൂരേ ആരോ മൂളും ചിന്തായി കേള്‍പ്പൂ വീണ്ടും ആത്മാവിന്‍ സല്ലാപം നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ

മുത്തോലത്തിങ്കള്‍ തുമ്പീ വാ താമരതേനും കൊണ്ടേ വാ ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം

നറുമൊഴിപ്പൂക്കള്‍ കൊഴിയുമീ തളിരിളം കവിളുകള്‍ സ്വരമുകുളങ്ങള്‍ വിടരുമീ നവരാഗവേദിയായി‌ (നറുമൊഴിപ്പൂക്കള്‍) ധന്യം ധന്യം നിന്നാല്‍ ഇന്നീ ജന്മം മിന്നും മിന്നാരപ്പൊന്മുത്തേ നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ (മുത്തോലത്തിങ്കള്‍)

ഉഉം…

പാൽനിലാവിൽ - പ്രവാചകൻ

പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ കണിമലരേ നീ പോരൂ മധു മധുരം കൈമാറാന്‍ അല ഞൊറിയും പുതുമഞ്ഞില്‍ ലയസുഭഗം നീരാടാന്‍ ഇനി എന്നെന്നും ഒന്നാകാം ഇവിടെ രാവുറങ്ങാം പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ

അളകനന്ദപോലെന്‍ മനമുണരുമാദ്യരാവില്‍ നറുമണിവീണയായ് സ്വരം പകര്‍ന്നു പാടവേ അല്ലിത്തളിർത്തടങ്ങളില്‍ ചെല്ലക്കതിര്‍ക്കുടങ്ങളില്‍ മെല്ലെത്തട്ടിത്തുടിച്ചാടും മഞ്ഞത്തുമ്പിക്കുറുമ്പികള്‍ എന്നോടും നിന്നോടും സല്ലാപം ഓതുന്നു പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ

ലളിതപഞ്ചമങ്ങള്‍ മിഴിയുഴിയുമെന്‍ വരങ്ങള്‍ കുളിരലമാലയായ് മനം മയങ്ങുമോര്‍മ്മകള്‍ അന്നക്കിളിക്കുരുന്നുകള്‍ നിന്നെ പുല്‍കും നിനവുകള്‍ സ്വര്‍ണ്ണത്തളിര്‍ച്ചിറകുമായ് തെന്നിത്തെന്നിത്തുടിയ്ക്കവേ കണ്‍കോണിലെൻരാഗ കല്ലോലമാടുന്നു

പാൽനിലാവില്‍ സ്വയം നനയുവാനോ പൂങ്കിനാവിന്‍ സ്വരം നുകരുവാനോ കണിമലരേ നീ പോരൂ മധു മധുരം കൈമാറാന്‍ അല ഞൊറിയും പുതുമഞ്ഞില്‍ ലയസുഭഗം നീരാടാന്‍ ഇനി എന്നെന്നും ഒന്നാകാം ഇവിടെ രാവുറങ്ങാം

ചാഞ്ചാടി പാടാം - പ്രവാചകൻ

ചാഞ്ചാടി പാടാം ആഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം നെഞ്ചോരത്താരോ മുത്തം വെയ്ക്കും നേരം സൗഭാഗ്യപ്പൊന്‍പൂരം കാലം മൂന്നും കയ്യിലേന്തീട്ടമ്മാനം ഇനി വാരിക്കോരി കൈനിറയ്ക്കാം സമ്മാനം നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം ചാഞ്ചാടി പാടാം ആഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം

കയ്യില്‍ തെളിയും രേഖാചിത്രം വായിച്ചാലും അഴികള്‍ക്കുള്ളില്‍ പാടും കിളിയായ് മേളിച്ചാലും ഭാഗ്യം ചെയ്ത ജന്മത്താല്‍ സ്വര്‍ഗ്ഗം പൂത്തൊരീമണ്ണില്‍ നവനാദം മീട്ടും ഇമ്പം പോലെ മുമ്പില്‍ നില്‍ക്കാമോ നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം ചാഞ്ചാടി പാടാം ആഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം

കാണാമറയത്തെങ്ങോ നില്‍ക്കും നേരും തേടി പണ്ടേ ഇതിലേ പള്ളിത്തേരില്‍ പോയോരുണ്ടേ കാലം നെയ്ത ജാലത്താല്‍ ആരോ നോറ്റ നോയമ്പാല്‍ തെളിനാളം നീളെ മിന്നുമ്പോലെ മുന്നില്‍ നില്‍ക്കാമോ നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം

ചാഞ്ചാടി പാടാം ആഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം നെഞ്ചോരത്താരോ മുത്തം വെയ്ക്കും നേരം സൗഭാഗ്യപ്പൊന്‍പൂരം കാലം മൂന്നും കയ്യിലേന്തീട്ടമ്മാനം ഇനി വാരിക്കോരി കൈനിറയ്ക്കാം സമ്മാനം നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം

വെള്ളിത്തിങ്കൾ പൂങ്കിണ്ണം - മേലേപ്പറമ്പിൽ ആൺ‌വീട്

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിന്നുള്ളിൽ താലോലം താളം തേടും കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം എള്ളോളം നുള്ളി നോക്കവേ (വെള്ളിത്തിങ്കൾ..)

കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം നീയെന്റെ ലോലലോലമാ മുൾപ്പൂവിലെ മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ (വെള്ളിത്തിങ്കൾ..)

നാടോടിക്കിളി പാടും നാവേറിന്നീണവും നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും നാലില്ലം തൊടി നീളെ മേയും പൂവാലിയും പേരാൽ പൂങ്കുട ചൂടും നാഗക്കാവും നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ (വെള്ളിത്തിങ്കൾ..)

ഊരു സനം ഓടി - മേലേപ്പറമ്പിൽ ആൺ‌വീട്

ഊരു സനം ഓടി വന്ത്‌ സേര്… നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാറ്… കാലടിയിൽ പൂവെടുത്ത് പോട്… എത് കാലം നല്ല കാലം നല്ലാ പാട്..

തെന്മധുര സക്കരയേ സൊക്ക വെക്കും എങ്ക അപ്പാ… ഏലേലോ ഏലേ ഏലേലോ… റങ്കെനുക്ക് മച്ചുനര് വില്ലെടുത്താ അർജ്ജുനര്… ഏലേലോ ഏലേ ഏലേലോ… മണ്ണെല്ലാം പൊന്നളക്കും എങ്കളോട ഭൂമി… അന്നമ്മാ പടിയളക്കും പണ്ണയാര് സാമി.. രോഷത്തില് സിങ്കക്കുട്ടി… പാസത്തില് തങ്കക്കട്ടി… ആടുങ്ക കുമ്മി കൊട്ടി… വാഴണം വാഴണം മാലയെ പോടുങ്കെടീ…

പൊണ്ണെ പെത്താ പാവമെന്ന് സൊന്നവെങ്ക മത്തിയിലേ… പൊന്നായ് അളച്ച് എന്നെ വളത്ത് നീ താൻ ഓവിയമാ… പാസം പാസമമ്മാ മണ്ണു വാസം വാസമമ്മാ… എനക്കാകെ സന്തിരനും എതുക്കാല വന്തുനിക്കും അടങ്കാതെ സിന്നപ്പുള്ളേ അടിയേയേങ്ക സെല്ലപ്പുള്ളേ… പൊന്നു പണം തായെയിലാ സൊല്ലമാ സിരിച്ചാൽ… കാലടിയിൽ മണ്ണെടുത്ത്… ഊരുക്കെല്ലാം ദൃഷ്ടി സുട്ട്… പൂവരശിപ്പൊണ്ണുകളാം… പോടുങ്ക പോടുങ്ക കൊല്ലു കൊലുവ പോടുങ്കടീ

ദൂരെ വിണ്ണിലെ വരസൂര്യ ബിംബം… കതിരൊളി ചാർത്തും മുഖബിംബം… ആ… ദൂരെ വിണ്ണിലെ വരസൂര്യ ബിംബം… കതിരൊളി ചാർത്തും മുഖബിംബം… തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും… തമിഴ് മൊഴി നാടിൻ തിരുമുടി ചൂടും… അരചനൊരഞ്ജന പുണ്യം… അരചനൊരഞ്ജന പുണ്യം…

മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ… തന്നാനം പാടാൻ പോരാമോ… അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ… ചിന്ദൂരം ചാർത്തി ചെമ്മാനം… മംഗലമാം ശംഖൊലിയിൽ ചന്തമുള്ള ചിന്തുണരും… ആഴ്‌വാം കോവിൽ അന്തിത്തിരിക്കതിരാടും വേളകളിൽ… പെരുമാളിൻ തേരുരുൾ കേട്ടൊരിളമാനായ് കാതരയായ്… പൊന്നരളി പൂവേ പോരൂ പുലർകാലം നീളേ… നല്ല മുല്ലപ്പൂപ്പന്തലിൽ… ചന്ദനത്തേൻ പന്തലിൽ… അമ്പിളി പൂക്കുമ്പിളിൽ… ആവണി തൂമണി പൂപ്പിറന്നാളല്ലോ…

മുത്തുമണി കൊത്തി വരും പൈങ്കിളിയേ പാൽമൊഴിയേ… തന്നാനം പാടാൻ പോരാമോ… അല്ലിമുകിൽ തേരിറങ്ങും മാരിവില്ലിൻ കിന്നരിയിൽ… ചിന്ദൂരം ചാർത്തി ചെമ്മാനം…

ഊരു സനം ഓടി വന്ത്‌ സേര്… നമ്മ കൗണ്ടറുക്ക് പൊറന്ത നാള് പാറ്… കാലടിയിൽ പൂവെടുത്ത് പോട്… എത് കാലം നല്ല കാലം നല്ലാ പാട്..

മഞ്ഞൾക്കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയിൽ - ഹരിചന്ദനം

മഞ്ഞൾക്കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയിൽ പരിമളം പകരുമീ പരിഭവമലരായ് നീ ഇന്ദുകല തോൽക്കും നിന്നെ മഞ്ഞമലർ നൂലാലെൻ നെഞ്ചിലെയമ്പല മണ്ഡപനടയിൽ വധുവാക്കും ഞാൻ കുരവയും കുഴലുമായ് കിളിമകളേ വായോ ശുഭമെഴും നിമിഷമായ് ഇതുവഴിയേ വായോ (മഞ്ഞൾക്കുങ്കുമം..)

ചില്ലുമണി കാതിലിട്ടും ചിരിവളയാൽ തൃത്താളമിട്ടും കരളിൽ ഞാനുണരവേ പീലിമുടിത്തുമ്പുലച്ചും പുതുമലരെല്ലാം കോർത്തു വെച്ചും കനവുകൾ തെളിയവേ ശംഖുഞൊറി ചാർത്തുമീ പൂം പുടവയിൽ ചന്ദ്രമണി കോർക്കാമീ പൂമ്പുലരിയിൽ അരമണിയിളകിയ കളരവമൊഴുകിയ വെണ്മേഘം (മഞ്ഞൾക്കുങ്കുമം…)

കോലമിടും കൈക്കുരുന്നാൽ കുളിരണിയിക്കും നെഞ്ചിനുള്ളിൽ ഒരു സ്വരം സുഖകരം പൊൽത്തളകൾ ചാർത്തിയാടും ലയമധുരം കേട്ടു കാതിൽ അനുപദം അനിതരം മന്ത്രജപമുണരും നിൻ ചുണ്ടിണകളിൽ മാരലയമണിയും നിൻ മിഴിയിമയിൽ ശതദള തുളസികൾ വിരിയുമൊരസുലഭ സംഗീതം (മഞ്ഞൾക്കുങ്കുമം…)

കിലുകിലുങ്ങിയോ - ഹരിചന്ദനം

കിലുകിലുങ്ങിയോ കരളിനുള്ളിലെ പ്രണയനൂപുരങ്ങൾ…പതിയെ ലയവിലോലമായ്…മനസ്സു മൂളിയോ ശ്രുതിമറന്നൊരീണം…വെറുതെ

നീയും ഞാനും നിളമിണയായ് വീഴുമ്പോഴും കാറ്റിൻചുണ്ടിൽ കളമുരളിക മൂളുമ്പോഴും കുറുകുമിനിയുമുയിരിൽ മണിമുകിൽ പ്രാവുകൾ മർമ്മരം…തരളമായ് കുളിരേൽക്കാൻ (കിലുകിലുങ്ങിയോ…)

മായാമൗനം…മധുകണമായ് പെയ്യുമ്പോഴും മാറിൽ മെല്ലെ…തുടുവിരലാൽ നുള്ളുമ്പോഴും വിടരുമിനിയുമുടലിൽ…കുനുകുളിർ നാമ്പുകൾ വരൂ വരൂ…പുളകമായ് ഇളവേൽക്കാൻ (കിലുകിലുങ്ങിയോ…)

പാടും നാം വീരരണഗീതങ്ങൾ - ഹരിചന്ദനം

പാടും നാം വീരരണഗീതങ്ങൾ അടരാടും നാം ധീരയുവയോദ്ധാക്കൾ പൊന്തിവരുമാവേശം ചിന്തിയൊഴുകാൻ നെഞ്ചിലൊരു തീപ്പന്തം ഏന്തി വരവായ് എന്നെന്നും ഒന്നൊന്നായ് മുന്നേറാം പോരു ഈരണാങ്കണങ്ങളിൽ പാടും നാം വീരരണഗീതങ്ങൾ അടരാടും നാം ധീരയുവയോദ്ധാക്കൾ

ധർമ്മഭടരായ് നമ്മൾ കാത്തിടുകയാണെന്നും കർമ്മപരിപാകത്താൽ മാതൃഭൂമിയെ ഏതനീതിയും ഏതശാന്തിയും ഏതധർമ്മവും തച്ചുടച്ചു നാടുകാക്കും നിങ്ങളല്ലയോ പുണ്യശാലികൾ ചോരചിന്തുമീ ധീരനായകർ പാടും നാം വീരരണഗീതങ്ങൾ അടരാടും നാം ധീരയുവയോദ്ധാക്കൾ

ജാതിമത വൈരങ്ങൾ തീമഴകളായ് നാടിൻ സ്നേഹലയ സംസ്കാരം ചാമ്പലാക്കവേ ഏതിരുട്ടിലും തൂവെളിച്ചമായ് വെട്ടമൂട്ടുവാൻ നമ്മൾ ഭാരതാബ പെറ്റൊരേകസോദരർ നീതിപാലരായ് മുന്നിൽനിൽക്കണം നന്മ കാക്കുവാൻ

പാടും നാം വീരരണഗീതങ്ങൾ അടരാടും നാം ധീരയുവയോദ്ധാക്കൾ പൊന്തിവരുമാവേശം ചിന്തിയൊഴുകാൻ നെഞ്ചിലൊരു തീപ്പന്തം ഏന്തി വരവായ് എന്നെന്നും ഒന്നൊന്നായ് മുന്നേറാം പോരു ഈരണാങ്കണങ്ങളിൽ